Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran Should Pay

ഇ​റാ​നി​ൽ പൊ​ട്ടി​ച്ച പ​ട​ക്കോ​പ്പു​ക​ൾ​ക്കു പ​ണം ത​ര​ണ​മെ​ന്ന് വൈ​റ്റ്ഹൗ​സ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​റാ​​​​നി​​​​ൽ പൊ​​​​ട്ടി​​​​ച്ചു​​​​ക​​​​ള​​​​ഞ്ഞ പ​​​​ട​​​​ക്കോ​​​​പ്പു​​​​ക​​​​ൾ​​​​ക്കു​​​​ള്ള പ​​​​ണം ത​​​​ര​​​​ണ​​​​മെ​​​​ന്ന് വൈ​​​​റ്റ്ഹൗ​​​​സ്. യു​​​​ദ്ധ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് 8760 കോ​​​​ടി ഡോ​​​​ള​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് എം​​​​പി​​​​മാ​​​​രോ​​​​ട് വൈ​​​​റ്റ്ഹൗ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 8760 കോ​​​​ടി​​​​യി​​​​ൽ 6700 കോ​​​​ടി​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​​ച്ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കാ​​​​ണെ​​​​ന്നും വൈ​​​​റ്റ്ഹൗ​​​​സ് പ​​​​റ​​​​യു​​​​ന്നു.

ഇ​​​​റാ​​​​നി​​​​ലെ സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​മേ​​​​യം യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​സാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വൈ​​​​റ്റ്ഹൗ​​​​സ് പ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ എ​​​​പി​​​​ക് ഫ്യൂ​​​​റി’ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക്കാ​​​​യി 87.6 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ്പീ​​​​ക്ക​​​​ർ മൈ​​​​ക്ക് ജോ​​​​ൺ​​​​സ​​​​ന് വൈ​​​​റ്റ് ഹൗ​​​​സ് ഓ​​​​ഫീ​​​​സ് ഓ​​​​ഫ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ബ​​​​ജ​​​​റ്റ് ക​​​​ത്ത​​​​യ​​​​ച്ചു.

യു​​​​ദ്ധോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 21 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കാ​​​​യി 17.3 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റു​​​​മാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ​​ത്ത​​​​ന്നെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​നു വി​​​​ധേ​​​​യ​​​​മാ​​​​യ മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ലെ​​​​യും ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​യി​​​​ലെ​​​​യും യു​​​​എ​​​​സ് എം​​​​ബ​​​​സി​​​​ക​​​​ളു​​​​ടെ​​​​യും ന​​​​യ​​​​ത​​​​ന്ത്ര ഔ​​​​ട്ട്‌​​​​പോ​​​​സ്റ്റു​​​​ക​​​​ളു​​​​ടെ​​​​യും സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 300 മി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റും ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് പ​​​​റ​​​​യു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ എ​​​​പി​​​​ക് ഫ്യൂ​​​​റി’ സൈ​​​​നി​​​​ക നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു മാ​​​​ത്രം ഏ​​​​ക​​​​ദേ​​​​ശം 34 ബി​​​​ല്യ​​​​ൺ മു​​​​ത​​​​ൽ 42 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ വ​​​​രെ അ​​​​ധി​​​​ക​​​​ച്ചെ​​​​ല​​​​വ് വ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

Latest News

Corehub Up